മ​ട്ടാ​ഞ്ചേ​രി: ഫോ​ർ​ട്ട്കൊ​ച്ചി​യി​ലെ​ത്തി​യ വി​ദേ​ശ യു​വാ​വി​ന് ഓ​ട​യി​ൽ വീ​ണു പ​രി​ക്ക്. ഫ്ര​ഞ്ച് സ്വ​ദേ​ശി അ​ല​ക്സാ​ണ്ട​ർ ലാ​ൻ​ഡ (39) നാ​ണു പ​രി​ക്കേ​റ്റ​ത്.

ഫോ​ർ​ട്ട്കൊ​ച്ചി ക​സ്റ്റം​സ് ജെ​ട്ടി​യു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട നി​ർ​മാ​ണ​ത്തി​നാ​യി എ​ടു​ത്ത കു​ഴി​യി​ൽ വീ​ണാ​ണ് ഇ‌​യാ​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്. വ​ഴി​യി​ലൂ​ടെ ന​ട​ന്ന​പ്പോ​ൾ കാ​ൽ​തെ​റ്റി ഓ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

തു​ട​യെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്നാ​ണ് ഫോ​ർ​ട്ട്കൊ​ച്ചി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ശ​സ്ത്ര​ക്രി​യ വേ​ണ്ട​തി​നാ​ൽ എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡ്സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.