ന്യൂഡൽഹി: സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളെ​ത്തു​ട​ർ​ന്ന് ബം​ഗ്ലാ​ദേ​ശി​ലെ ചി​റ്റ​ഗോം​ഗി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ട​യി​ൽ, ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ. ചി​റ്റ​ഗോ​ങ്ങി​ൽ ഹി​ന്ദു സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ അ​പ​ല​പി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റു​ക​ളെ തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ൾ ഞ​ങ്ങ​ൾ ക​ണ്ടു​വെ​ന്നും ഇ​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ജ​യ്‌​സ്വാ​ൾ വ്യ​ക്ത​മാ​ക്കി.

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ന​ൽ​കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. തീ​വ്ര​വാ​ദ സം​ഘ​ങ്ങ​ളാ​ണ് ഇ​തി​ന് പി​ന്നി​ൽ. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സാ​മു​ദാ​യി​ക സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ജ​യ്‌​സ്വാ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.