ന്യൂ​ഡ​ൽ​ഹി : കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ന​ൽ​കി. ജി 7 ​ഉ​ച്ച​കോ​ടി​യി​ലെ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ സു​രേ​ഷ് ഗോ​പി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ലെ മ​സ്റ്റ​റിം​ഗ് ചു​മ​ത​ല​യും അ​ദ്ദേ​ഹ​ത്തെ ഏ​ൽ​പ്പി​ച്ചു.

കേ​ര​ള​ത്തി​ലെ വ​ഖ​ഫ് വി​ഷ​യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും സു​രേ​ഷ് ഗോ​പി​ക്ക് പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി. സു​രേ​ഷ് ഗോ​പി​യെ പ്ര​ധാ​ന​മ​ന്ത്രി ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ചാ​ണ് ചു​മ​ത​ല​ക​ൾ ഏ​ൽ​പ്പി​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി പ​ദ​ത്തി​ലി​രി​ക്കേ സി​നി​മാ​ഭി​ന​യം വേ​ണ്ടെ​ന്ന് നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

സി​നി​മാ സെ​റ്റു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​പ്പം കൂ​ട്ടി ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ള്ളാ​മെ​ന്ന ഉ​പാ​ധി അ​മി​താ​ഷാ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. പാ​ർ​ട്ടി അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ ഏ​റ്റെ​ടു​ത്ത സി​നി​മ​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സു​രേ​ഷ് ഗോ​പി​ക്ക് ക​ഴി​യി​ല്ല.