പി.സരിന്റെ സ്ഥാനാർത്ഥിത്വം; സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൽ വിമർശനം
Thursday, November 7, 2024 5:32 PM IST
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ.പി.സരിനെ സ്ഥാനാർഥിയാക്കിയതിൽ സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൽ വിമർശനം. പി.വി.അൻവറിന്റെ അനുഭവം മറക്കരുതെന്നും പ്രതിനിധികൾ പറഞ്ഞു.
ഇന്നലെവരെ കോൺഗ്രസ് ആയിരുന്ന ആളാണ് സരിനെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. എന്നാൽ സരിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി സ്വീകരിച്ച അടവുനയത്തിന്റെ ഭാഗമാണെന്ന് വിമർശനത്തിന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി.
കോൺഗ്രസ് നേതാവായിരുന്ന പി.വി.അൻവർ എൽഡിഎഫ് സ്വതന്ത്രനായി നിലമ്പൂരിൽ നിന്ന് രണ്ടു തവണ മത്സരിച്ച് വിജയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.