വ​യ​നാ​ട്: വ​യ​നാ​ട് ഉ​രു​ള്‍​പ്പൊ​ട്ട​ലി​ന്‍റെ ദു​രി​തം പേ​റു​ന്ന​വ​ര്‍​ക്ക് ന​ല്‍​കി​യത് പു​ഴു​വ​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ളെ​ന്ന് പ​രാ​തി. ചൂ​ര​ല്‍​മ​ല ദു​ര​ന്ത ബാ​ധി​ത​ര്‍​ക്ക് ന​ല്‍​കി​യ ഭ​ക്ഷ്യ​ക്കി​റ്റി​ലാ​ണ് ചെ​ള്ളും പു​ഴു​വും വ്യാ​പ​ക​മാ​യി കാ​ണ​പ്പെ​ട്ട​ത്.

മേ​പ്പാ​ടി പ​ഞ്ചാ​യ​ത്താ​ണ് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. അ​രി, റ​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പ​റ​യു​ന്നു. മൃ​ഗ​ങ്ങ​ള്‍​ക്ക് പോ​ലും ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ​തെ​ന്ന് ദു​ര​ന്ത ബാ​ധി​ത​ര്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ, ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച വ​സ്ത്ര​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്നെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ദു​ര​ന്ത ബാ​ധി​ത​ര്‍.

റ​വ​ന്യൂ വ​കു​പ്പും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ന​ല്‍​കി​യ ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് ദു​ര​ന്ത ബാ​ധി​ത​ര്‍​ക്ക് ന​ല്‍​കി​യ​ത് എ​ന്നാ​ണ് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ പ​രി​ശോ​ന​യി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​താ​യി പ​ഞ്ചാ​യ​ത്ത് സ​മ്മ​തി​ക്കു​ന്നു​.