താമസിക്കാത്ത ലോഡ്ജിലേക്ക് പെട്ടിയും കൊണ്ടുവരേണ്ട കാര്യമുണ്ടോ: എം.വി. ഗോവിന്ദന്
Thursday, November 7, 2024 11:12 AM IST
തൃശൂര്‍: പാലക്കാട് കെപിഎം ഹോട്ടലില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കോണ്‍ഗ്രസുകാരുടെ വാദങ്ങള്‍ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇതോടെ രാഹുല്‍ പറഞ്ഞത് കളമാണെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
കുമ്പളങ്ങ കട്ടവന്റെ തലയില്‍ ഒരു നര എന്ന് പറഞ്ഞപ്പോള്‍ അറിയാതെ തടവി പോയവന്റെ അവസ്ഥയാണ് രാഹുലിനിപ്പോള്‍. വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച ഫെനിയാണ് പെട്ടി കൊണ്ടുപോയത്. താമസിക്കാത്ത ഒരു ലോഡ്ജിലേക്ക് പെട്ടിയും കൊണ്ടുവരേണ്ട കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ഗോവിന്ദന് ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു ബിജെപിയാണ്. കോണ്‍ഗ്രസും ബിജെപിയും ആയിട്ടാണ് ഡീല്‍. ബിജെപിയും കോണ്‍ഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുക്കിയതിന്റെ ചരിത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇനി ശുക്രന് ആണെന്നാണ് പറഞ്ഞത്. കൂടോത്രത്തെപ്പറ്റി നല്ല ധാരണയുള്ള ആളാണ് കെ.സുധാകരനെന്നും ഗോവിന്ദന് പരിഹസിച്ചു. ഷാഫി പറമ്പിലിന് നാല് കോടി കൊടുത്തുവെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞിട്ട് എന്തുകൊണ്ടാണ് വി.ഡി.സതീശന് മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
കള്ളപ്പണം കൊണ്ടുവന്നവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം. പാലക്കാട് ബിജെപി കള്ളപ്പണം കൊണ്ടുവന്നു എന്നതിന് തങ്ങളുടെ പക്കല്‍ നിലവില്‍ തെളിവില്ല. തെളിവ് കിട്ടിയാല്‍ പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.