മും​ബൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ള്‍ ശേ​ഷി​ക്കെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ. ഭ​ര​ണ സ​ഖ്യ​മാ​യ മ​ഹാ​യു​തി​യും പ്ര​തി​പ​ക്ഷ സ​ഖ്യം മ​ഹാ വി​കാ​സ് അ​ഘാ​ഡി​യും ത​ങ്ങ​ളു​ടെ പ്ര​ക​ട​ന പ​ത്രി​ക​ക​ള്‍ പു​റ​ത്തി​റ​ക്കി.

സ്ത്രീ​ക​ള്‍, ക​ര്‍​ഷ​ക​ര്‍, യു​വ​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ഇ​രു​പ​ക്ഷ​വും ന​ല്‍​കു​ന്ന​ത്. ഭ​ര​ണ​സ​ഖ്യം 10 ഉ​റ​പ്പു​ക​ള്‍ ന​ല്‍​കി വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​മ്പോ​ള്‍ പ്ര​തി​പ​ക്ഷം അ​ഞ്ച് വാ​ഗ്ദാ​ന​ങ്ങ​ള്‍ മു​ന്നോ​ട്ട് വ​യ്ക്കു​ന്നു.

മും​ബൈ​യി​ലെ എം​എം​ആ​ര്‍​ഡി​എ മൈ​താ​ന​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, രാ​ഹു​ല്‍ ഗാ​ന്ധി, ഉ​ദ്ധ​വ് താ​ക്ക​റെ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്ത "സം​വി​ധാ​ന്‍ സ​ഭ' മെ​ഗാ റാ​ലി​യി​ലാ​ണ് പ്ര​തി​പ​ക്ഷം ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​നപ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്.

ശി​വ​സേ​ന (യു​ബി​ടി), എ​ന്‍​സി​പി പ​വാ​ര്‍ പ​ക്ഷം, കോ​ണ്‍​ഗ്ര​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന മ​ഹാ വി​കാ​സ് അ​ഘാ​ഡി അ​ഞ്ച് വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

"മ​ഹാ​ല​ക്ഷ്മി' സ്‌​കീം വ​ഴി സ്ത്രീ​ക​ള്‍​ക്ക് 3,000 രൂ​പ പ്ര​തി​മാ​സ ധ​ന​സ​ഹാ​യം ന​ല്‍​കും. സ​ര്‍​ക്കാ​ര്‍ ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യ​വും അ​വ​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു. കര്‍​ണാ​ട​ക​യി​ല്‍ ന​ട​പ്പാ​ക്കി​യ ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി​ക്ക് സ​മാ​ന​മാ​ണ് മ​ഹാ​ല​ക്ഷ്മി യോ​ജ​ന.

"യു​വ​ക​ണ്ണ ശ​ബ്ദ്' പ​ദ്ധ​തി​പ്ര​കാ​രം തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ള്‍​ക്ക് മാ​സം 4,000 രൂ​പ സ​ഹാ​യം ന​ല്‍​കും. "കൃ​ഷി സ​മൃ​ദ്ധി' സ്‌​കീം പ്ര​കാ​രം കാ​ര്‍​ഷി​ക ക​ടം മൂ​ന്ന് ല​ക്ഷം വ​രെ എ​ഴു​തി​ത്ത​ള്ളും. തു​ട​ര്‍​ച്ച​യാ​യി വാ​യ്പ തി​രി​ച്ച​ട​യ്ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് 50,000 രൂ​പ അ​ധി​ക തു​ക ല​ഭ്യമാക്കും.

"കു​ടും​ബ ര​ക്ഷ​ന്‍' സ്‌​കീ​മി​ന് കീ​ഴി​ല്‍, മ​ഹാ​രാ​ഷ്ട്ര​യി​ലെ ഓ​രോ കു​ടും​ബ​ത്തി​നും 25 ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​വ​ശ്യ​മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും."സ​മ​ന്തേ​ച്ചി ഹാ​മി' പ്ര​കാ​രം പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട സ​മു​ദാ​യ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ലു​ട​നീ​ളം സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ജാ​തി സെ​ന്‍​സ​സ് ന​ട​ത്തും.

മ​ഹാ​യു​തി​യു​ടെ 10 ഗ്യാ​ര​ണ്ടി​ക​ളി​ല്‍ "ലാ​ഡ്‌ലി ബെ​ഹ​ന്‍ യോ​ജ​ന'​യു​ടെ തു​ക 1,500 രൂ​പ​യി​ല്‍ നി​ന്ന് 2,100 ആ​യി ഉ​യ​ര്‍​ത്തും. 25,000 സ്ത്രീ​ക​ളെ പോ​ലീ​സ് സേ​ന​യി​ല്‍ വി​ന്യ​സി​ക്കും. "കി​സാ​ന്‍ സ​മ്മാ​ന്‍ യോ​ജ​ന'​യ്ക്ക് കീ​ഴി​ല്‍ തു​ക പ്ര​തി​വ​ര്‍​ഷം 12,000 രൂ​പ​യി​ല്‍ നി​ന്ന് 15,000 രൂ​പ​യാ​യി ഉ​യ​ര്‍​ത്തും. കൂ​ടാ​തെ കാ​ര്‍​ഷി​ക വാ​യ്പ എ​ഴു​തി​ത്ത​ള്ളും എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യു​ള്ള​ത്.

25 ല​ക്ഷം പേ​ര്‍​ക്ക് ജോ​ലി​യും പ്ര​തി​മാ​സം 10,000 രൂ​പ വി​ദ്യാ​ഭ്യാ​സ അ​ല​വ​ന്‍​സും ന​ല്‍​കും.​അ​ങ്ക​ണ​വാ​ടി, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ 15,000 രൂ​പ ശ​മ്പ​ള​വും ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ​യും ന​ല്‍​കും.

വാ​ര്‍​ധ​ക്യ പെ​ന്‍​ഷ​ന്‍ പ്ര​തി​മാ​സം 1,500 രൂ​പ​യി​ല്‍ നി​ന്ന് 2,100 രൂ​പ​യാ​യി ഉ​യ​ര്‍​ത്തു​മെ​ന്നും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 45,000 ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ള്‍ തീ​ര്‍​ക്കു​മെ​ന്നും വെ​ദ്യു​തി ബി​ല്ലി​ല്‍ 30 ശ​ത​മാ​നം കു​റ​യ്ക്കു​മെ​ന്നും വാ​ഗ്ദാ​ന​മു​ണ്ട്. "വി​ഷ​ന്‍ മ​ഹാ​രാ​ഷ്ട്ര 2029' 100 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന​താ​ണ് മ​ഹാ​യു​തി​യു​ടെ മ​റ്റൊ​രു വാ​ഗ്ദാ​നം.