ഗുജറാത്തിലെ ക്ഷേത്രത്തിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം മോഷ്ടിച്ച പ്രതി പിടിയിൽ
Thursday, November 7, 2024 4:32 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ ക്ഷേത്രത്തിൽ നിന്ന് 78ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പഞ്ച്മഹൽ ജില്ലയിലെ പാവഗഢ് കുന്നുകളിൽ സ്ഥിതി ചെയ്യുന്ന മഹാകാളിയുടെ പുരാതന ക്ഷേത്രത്തിൽ നിന്നാണ് ഇയാൾ മാല മോഷ്ടിച്ചത്.
ഒക്ടോബർ 28 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്ന് 78 ലക്ഷം രൂപ വിലമതിക്കുന്ന ആറ് സ്വർണ മാലകളും സ്വർണം പൂശിയ രണ്ട് ആഭരണങ്ങളും മോഷ്ടിച്ച പ്രതി വിദുർഭായി വാസവയെ സൂറത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
സിസിടിവി പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ പിടികൂടാനായതെന്ന് പോലീസ് സൂപ്രണ്ട് (എസ്പി) ഹിമാൻഷു സോളങ്കി പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.