കോ​ൽ​ക്ക​ത്ത: പാ​ര്‍​ട്ടി യോ​ഗ​ത്തി​നി​ടെ ന​ട​ത്തി​യ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി​ക്കെ​തി​രെ കേ​സെ​ടു​ത്ത് ബം​ഗാ​ൾ പോ​ലീ​സ്. കോ​ല്‍​ക്ക​ത്ത​യി​ലെ ബൗ​ബ​സാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഒ​ക്ടോ​ബ​ര്‍ 27-ന് ​ന​ട​ന്ന യോ​ഗ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ദ്വേ​ഷ​പ്ര​സം​ഗം. ദാ​ദാ​സാ​ഹി​ബ് ഫാ​ല്‍​ക്കെ പു​ര​സ്‌​കാ​ര ജേ​താ​വാ​യ മി​ഥു​ന്‍ ച​ക്ര​ബ​ര്‍​ത്തി​യു​ടെ പ്ര​സം​ഗം ക​ലാ​പാ​ഹ്വാ​ന​മാ​ണെ​ന്ന് എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

പ​ശ്ചി​മ ബം​ഗാ​ളി​ലെ ബി​ജെ​പി​യു​ടെ അം​ഗ​ത്വ വി​ത​ര​ണ ക്യാ​മ്പെ​യി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​യാ​ണ് മി​ഥു​ന്‍ ച​ക്ര​ബ​ര്‍​ത്തി പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ​ത്. കേ​സി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.