പാ​ല​ക്കാ​ട് : നീ​ല ട്രോ​ളി ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് വ​സ്ത്ര​​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും പ​ണ​മാ​യി​രു​ന്നു​വെ​ന്ന് തെ​ളി​യി​ച്ചാ​ൽ താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നി​ർ​ത്തു​മെ​ന്നും പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. നീ​ല ട്രോ​ളി ബാ​ഗു​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

കെ​പി​എം ഹോ​ട്ട​ൽ അ​ധി​കൃ​ത​രും പൊ​ലീ​സും ഹോ​ട്ട​ലി​ന്‍റെ മു​മ്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ എ​പ്പോ​ളാ​ണ് ഹോ​ട്ട​ലി​ൽ വ​ന്ന​തെ​ന്നും പോ​യ​തെ​ന്നും അ​തി​ൽ നി​ന്നു മ​ന​സി​ലാ​കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

നീ​ല ട്രോ​ളി ബാ​ഗ് കൈ​മാ​റാ​മെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നെ​ങ്കി​ൽ പോ​ലീ​സ് എ​ന്തു​കൊ​ണ്ട് തെ​ളി​യി​ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

"ഈ ​ട്രോ​ളി ബെ​ഡ് റൂ​മി​ൽ വെ​ച്ച് തു​റ​ന്നു നോ​ക്കി​യി​ട്ടു​ണ്ട്. ആ ​സി​സി​ടി​വി പ​രി​ശോ​ധി​ക്ക​ട്ടെ. ക​റു​ത്ത ബാ​ഗ് കൂ​ടി കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ​ണം ഉ​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ൽ അ​തെ​വി​ടെ എ​ന്നും പ​റ​യു​ന്ന​വ​ർ തെ​ളി​യി​ക്ക​ണം.

ബാ​ഗി​ൽ ഡ്ര​സ് ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഷാ​ഫി​യും ഞാ​നും ഡ്ര​സ്സ്‌ മാ​റി മാ​റി ഇ​ടാ​റു​ണ്ട്. ട്രോ​ളി ബാ​ഗു​മാ​യി​ട്ട് ഇ​ന്ന​ലെ മാ​ത്ര​മ​ല്ല എ​പ്പോ​ളും പോ​കാ​റു​ണ്ട്. ഇ​നി കോ​ൺ​ഗ്ര​സ്‌ മീ​റ്റി​ങ് ന​ട​ത്തു​മ്പോ​ൾ ആ​രെ​യൊ​ക്കെ വി​ളി​ക്ക​ണം എ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി തീ​രു​മാ​നി​ക്ക​ട്ടേ​യെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.