പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് കോ​ൺ​ഗ്ര​സ് വ​നി​താ നേ​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന മു​റി​യി​ൽ പോ​ലീ​സ് അ​ർ​ധ​രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ക​ത്തു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പാ​ല​ക്കാ​ട് എ​സ്‍​പി ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

എ​സ്‍​പി ഓ​ഫീ​സ് പ​രി​സ​ര​ത്ത് പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് മാ​ര്‍​ച്ച് കെ​പി​പി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ന്നാ​ലെ വീ​ണ്ടും സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. ബാ​രി​ക്കേ​ഡ് കെ​ട്ടി​യ ക​യ​ര്‍ അ​ഴി​ക്കാ​നും ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​നും ശ്ര​മി​ച്ച​തോ​ടെ വീ​ണ്ടും ഉ​ന്തും​ത​ള്ളു​മാ​യി. തു​ട​ർ​ന്ന് അ​ബി​ൻ വ​ര്‍​ക്കി, അ​ൻ​വ​ര്‍ സാ​ദ​ത്ത് എ​ന്നി​വ​ർ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ സ്ഥ​ല​ത്ത് നി​ന്നും നീ​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ഷേ​ധ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പാ​ല​ക്കാ​ട് എ​സ്പി ഓ​ഫീ​സി​ന് മു​ന്നി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. എ​എ​സ്പി അ​ശ്വ​തി ജി​ജി, മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​ർ, ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ച​ത്.