കൊ​ച്ചി: പീ​ഡ​ന ആ​രോ​പ​ണ​ക്കേ​സി​ല്‍ ന​ട​ന്‍ നി​വി​ന്‍ പോ​ളി​ക്ക് ക്ലീ​ന്‍​ചി​റ്റ്. പ്ര​തി​പ​ട്ടി​ക​യി​ല്‍ നി​ന്നും അ​ദ്ദേ​ഹ​ത്തെ ഒഴിവാക്കി. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് നി​വി​നെ​തി​രേ കേ​സെ​ടു​ത്തി​രു​ന്ന​ത്. എ​ഫ്‌​ഐ​ആ​റി​ല്‍ ആ​റാം​പ്ര​തി​യാ​യി​രു​ന്നു നി​വി​ന്‍.

എ​ന്നാ​ല്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന ദി​വ​സം നി​വി​ന്‍ വി​ദേ​ശ​ത്ത് പോ​യി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തി. കോ​ത​മം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. പ​രാ​തി​ക്കാ​രി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് വ്യ​ക്ത​മാ​യാ​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം മ​റ്റു​പ്ര​തി​ക​ള്‍​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

സി​നി​മ​യി​ല്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്നു വാ​ദ്ഗാ​നം ചെ​യ്ത് നി​വി​ന്‍ പോ​ളി ഉ​ള്‍​പ്പെ​ടെ ആ​റു​പേ​ര്‍ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നിയുടെ പ​രാ​തി. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തുവ​ന്ന​തി​നു പി​ന്നാ​ലെ​യായിരുന്നു യു​വ​തി​യു​ടെ​ ആ​രോ​പ​ണം. ദു​ബാ​യി​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നു ന​ല്‍​കി​യ മൊ​ഴി.

എ​ന്നാ​ല്‍ ത​നി​ക്കെ​തി​രാ​യ പ​രാ​തി വ്യാ​ജ​മെ​ന്ന് നി​വി​ന്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. പീ​ഡ​നം ന​ട​ന്നു​വെ​ന്ന് പ​റ​യു​ന്ന സ​മ​യ​ത്ത് കേ​ര​ള​ത്തി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലാ​ണു​ണ്ടാ​യി​രു​ന്ന​ത്. പാ​സ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

യു​വ​തി പ​റ​യു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ നി​വി​ന്‍ "വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം' സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നാ​യി കൊ​ച്ചി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ന്‍ വി​നീ​ത് ശ്രീ​നി​വാ​സ​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.