പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്ട് ഫാ​ഫി പ​റ​മ്പി​ല്‍ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് വ്യാ​പ​ക​മാ​യി ക​ള്ള​പ്പ​ണം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. റെയ്ഡ് വി​ഷ​യ​ത്തി​ല്‍ സി​പി​എ​മ്മും ബി​ജെ​പി​യും എ​ന്തി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

പോ​ലീ​സ് ഹോ​ട്ട​ലി​ല്‍ എ​ല്ലാ മു​റി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 40 മു​റി​ക​ളി​ല്‍ 12 മു​റി​ക​ളി​ല്‍ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബാ​ക്കി മു​റി​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ അ​നു​വ​ദി​ച്ചി​ല്ല. പ​ണം എ​ത്തി​ച്ച​ത് ക​ണ്ട ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും ന​ട​പ​ടി സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കേ​സി​ലെ പ്ര​തി പ​ണം ഇ​റ​ക്കി എ​ന്നാ​ണ് മൊ​ഴി. എ​ന്നാ​ല്‍ ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യെ​ടു​ത്തി​ല്ല. ക​ള്ള​പ്പ​ണം സു​ര​ക്ഷി​ത​മാ​യി മ​റ്റൊ​രു മു​റി​യി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കി​യ​ത് പോ​ലീ​സാ​ണെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.

ഹോട്ടൽ സി​സി​ടി​വി പ​രി​ശോ​ധി​ച്ച് വി​വ​രം എ​ടു​ക്കാ​ന്‍ പോ​ലീ​സി​ന് സാ​ധി​ക്കാ​ത്ത​താ​ണോ​യെ​ന്നും സു​രേ​ന്ദ്ര​ന്‍ ചോ​ദി​ച്ചു. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ കോ​ഴി​ക്കോ​ട് എ​ത്തി​യ​തി​ല്‍ താ​ന്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.