രഞ്ജി ട്രോഫി: തിരുവനന്തപുരത്ത് കേരളത്തിന് ടോസ്, ഉത്തർപ്രദേശിന് ബാറ്റിംഗ്
Wednesday, November 6, 2024 11:22 AM IST
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ഉത്തര്‍പ്രദേശിന് ബാറ്റിംഗ്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഉത്തർപ്രദേശ് രണ്ടുവിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിലാണ്. 13 റൺസുമായി മാധവ് കൗശികും 16 റൺസുമായി നിതീഷ് റാണയുമാണ് ക്രീസിൽ. ക്യാപ്റ്റൻ ആര്യൻ ജുയൽ (23), പ്രിയം ഗാർഗ് (ഒന്ന്) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. കേരളത്തിനു വേണ്ടി ജലജ് സക്സേന, കെ.എം. ആസിഫ് എന്നിവർ വിക്കറ്റുകൾ പങ്കിട്ടു.
ബംഗാളിനെതിരേ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. എം.ഡി. നിധീഷിന് പകരം പേസര്‍ കെ.എം. ആസിഫ് പ്ലേയിംഗ് ഇലവനിലെത്തി.
ഉത്തർപ്രദേശ് പ്ലേയിംഗ് ഇലവൻ: മാധവ് കൗശിക്, ആര്യൻ ജുയൽ (ക്യാപ്റ്റൻ), പ്രിയം ഗാർഗ്, നിതീഷ് റാണ, സമീർ റിസ്വി, സിദ്ധാർഥ് യാദവ്, സൗരഭ് കുമാർ, ശിവം മാവി, പിയൂഷ് ചൗള, ശിവം ശർമ, ആഖിബ് ഖാൻ.
കേരളം പ്ലേയിംഗ് ഇലവൻ: വത്സൽ ഗോവിന്ദ്, രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്, സച്ചിൻ ബേബി (ക്യാപ്റ്റൻ), അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, ആദിത്യ സർവതെ, ബേസിൽ തമ്പി, കെ.എം. ആസിഫ്.