ഡൽഹിയിൽ 16കാരനെ കുത്തിക്കൊന്നു
Wednesday, November 6, 2024 6:52 AM IST
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ 16കാരൻ കുത്തേറ്റ് മരിച്ചു. മുസ്തഫാബാദ് പ്രദേശവാസിയായ കുട്ടിയെ മറ്റ് ചില ആൺകുട്ടികൾ ചേർന്ന് വയറിൽ ഒന്നിലധികം തവണ കുത്തിക്കൊല്ലുകയായിരുന്നു.
കുട്ടിയെ ജഗ് പ്രവേശന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തിൽ ദയാൽപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.