കോൺഗ്രസ് നേതാക്കൾ പരിശോധന തടസപ്പെടുത്തി: സിപിഎം
Wednesday, November 6, 2024 4:55 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഹോട്ടലിൽ പോലീസിന്റെ പരിശോധന കോൺഗ്രസ് നേതാക്കൾ തടസപ്പെടുത്തിയെന്ന് സിപിഎം. പണം ഒളിപ്പിച്ചതായി സംശയമുണ്ടെന്നും സിപിഎം നേതാക്കൾ പറഞ്ഞു.
കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാൻ വിസമ്മതിച്ചത് എന്തുകൊണ്ടെന്ന് എ.എ. റഹീം എംപി ചോദിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.
സംശയാസ്പദമായ സാഹചര്യത്തിൽ ഒരു കാർ പുറത്തേക്ക് പോയതായും സിപിഎം നേതാക്കൾ ആരോപിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.