തി​രു​വ​ന​ന്ത​പു​രം: ഹി​ന്ദു ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഹാ​ക്കിം​ഗ് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മെ​റ്റ. വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ൾ ഡി​ലീ​റ്റ് ചെ​യ്ത​തി​നാ​ൽ ഹാ​ക്കിം​ഗ് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മെ​റ്റ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് മ​റു​പ​ടി ന​ൽ​കി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പോ​ലീ​സ് ഗൂ​ഗി​ളി​നും ക​ത്ത് ന​ൽ​കി. ഗോ​പാ​ല കൃ​ഷ്ണ​ൻ ഫോ​ൺ കൈ​മാ​റി​യ​ത് ഫോ​ർ​മാ​റ്റ് ചെ​യ്ത ശേ​ഷ​മാ​ണ്. ഫോ​ണി​ൽ നി​ന്നും വി​ശ​ദാം​ശ​ങ്ങ​ളെ​ടു​ക്കാ​ൻ സൈ​ബ​ർ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ബു​ധ​നാ​ഴ്ച ഫോ​ൺ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് ന​ൽ​കും.

അ​തേ​സ​മ​യം ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നും വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​മാ​യ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. ത​ന്‍റെ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു​വെ​ന്നും സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​മ്പോ​ഴാ​ണ് ഗ്രൂ​പ്പി​ന്‍റെ കാ​ര്യം അ​റി​യു​ന്ന​തെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ൻ മൊ​ഴി ന​ൽ​കി.