തി​രു​വ​ന​ന്ത​പു​രം: പ​രാ​തി അ​ന്വേ​ഷി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വ​നി​താ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ർ മ​രി​ച്ചു. എ​ക്സൈ​സ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഷാ​നി​ദ​യാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11ന് ​ഷാ​നി​ദ ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ പാ​റ്റൂ​ർ - ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡി​ലെ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഷാ​നി​ദ​യെ എ​തി​രെ വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ചു.

വ​ഞ്ചി​യൂ​ർ, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ര​ഹ​സ്യ പ​രാ​തി​ക​ള്‍ അ​ന്വേ​ഷി​ക്കാ​നാ​യി പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ന​ഗ​ര​ത്തി​ല്‍ എ​ക്സൈ​സ് ന​ട​ത്തി​യ ക​ഞ്ചാ​വ് വേ​ട്ട​ക​ളി​ലും സം​സ്ഥാ​നാ​ന്ത​ര റെ​യ്ഡു​ക​ളി​ലും നി​ര​ന്ത​ര സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഷാ​നി​ദ. ഭ​ർ​ത്താ​വ്: ന​സീ​ർ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഫ​ഗ​ദ്, ഫൈ​ഗ ഫാ​ത്തി​മ.