പാലക്കാടിന്റെ ശബ്ദം നിയമസഭയില്‍ കേള്‍പ്പിക്കാന്‍ രാഹുലിന് കഴിയും: ശശിതരൂർ
Tuesday, November 5, 2024 8:27 PM IST
പാലക്കാട്: ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കിയതെന്ന് ശശി തരൂര്‍ എംപി. ഷാഫിയെ പോലെ യുവാവാണ് രാഹുല്‍. ഷാഫിയെ പോലെ ഊര്ജസ്വലന്. പാലക്കാടിന്റെ ശബ്ദം രാഹുലിന് നിയമസഭയില്‍ കേള്‍പ്പിക്കാന്‍ കഴിയും.
ഇടത് സ്ഥാനാര്‍ഥിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഡോ.പി.സരിനെതിരെയും ശശി തരൂര്‍ വിമർശിച്ചു. പി.സരിന് തെറ്റ് ചെയ്തു. കോണ്‍ഗ്രസില്‍ തുടര്‍ന്നിരുന്നെങ്കില്‍ സരിന് അവസരം ലഭിക്കുമായിരുന്നു. സരിന് എല്‍ഡിഎഫിൽ നിന്നു പോലും വോട്ട് കിട്ടില്ല.
സി.കൃഷ്ണകുമാറിന് വേണ്ടി ബിജെപി നേതാക്കൾ പോലും രംഗത്തില്ല. ബിജെപിക്ക് ഇപ്പോൾ കഷ്ടകാലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വോട്ടു പോലും ഇത്തവണ അവർക്ക് കിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.