ബിജെപി പണമൊഴുക്കിയ വിവരം തെര.കമ്മീഷനെയും അറിയിച്ചു; മുൻ ഡിജിപിയുടെ കത്ത് പുറത്ത്
Tuesday, November 5, 2024 2:54 PM IST
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി പണമൊഴുക്കിയെന്ന് കാട്ടി അന്നത്തെ ഡിജിപി അനിൽ കാന്ത് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് പുറത്ത്. തെരഞ്ഞെടുപ്പിലേക്കായി ബിജെപി 41.40 കോടി എത്തിച്ചെന്നും സംഭവത്തിൽ തുടര്‍നടപടി എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2021 ഓഗസ്റ്റ് ഒമ്പതിന് ഡിജിപി ചീഫ് ഇലക്ട്രൽ ഓഫീസര്‍ക്ക് നൽകിയ കത്തിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. കര്‍ണാടകയിൽ നിന്നുള്ള വിവിധ വ്യക്തികളിൽ നിന്നായി 41.40 കോടി കേരളത്തിലേക്ക് നിയമവിരുദ്ധമായി എത്തിച്ചെന്ന് കത്തിൽ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഭാരവാഹികളുടെ അറിവോടെയാണ് പണം എത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും തുടര്‍നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കുഴൽപ്പണത്തിന്റെ മൂന്നരക്കോടി കൊടകരയിൽ വച്ച് തട്ടിയ കാര്യവും ഡിജിപിയുടെ കത്തിൽ പരാമർശിക്കുന്നുണ്ട്.