നയം അംഗീകരിച്ച് ആര് വന്നാലും ഇടത് മുന്നണി സ്വീകരിക്കും: ടി.പി.രാമകൃഷ്ണന്
Tuesday, November 5, 2024 11:10 AM IST
തിരുവനന്തപുരം: ഇടത് നയം അംഗീകരിച്ച് ആര് വന്നാലും അവരെ എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് മുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്. സന്ദീപ് വാര്യര്‍ ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണ്. എന്നാല്‍ നയം അംഗീകരിച്ച് ആര് വന്നാലും ഇടത് മുന്നണി സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ വരുന്നവര്‍ക്ക് മുന്നണിയുടെയും സിപിഎമ്മിന്റെയും ഭാഗമാകാം. അതിന് ഒരു പ്രയാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.