ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​നോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ന​യം മാ​റ്റി സി​പി​എം. കേ​ന്ദ്ര ക​മ്മി​റ്റി ത​യാ​റാ​ക്കി​യ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നു​ള്ള ക​ര​ട് രാ​ഷ്ട്രീ​യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലാ​ണ് ന​യം മാ​റ്റം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​ന്ത്യാ സ​ഖ്യ​വു​മാ​യു​ള്ള സ​ഹ​ക​ര​ണം പാ​ർ​ല​മെ​ന്‍റി​ലും ചി​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഒ​തു​ങ്ങ​ണം എ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ മൃ​ദു​ഹി​ന്ദു​ത്വ നി​ല​പാ​ടു​ക​ളെ തു​റ​ന്നു കാ​ട്ട​ണം. ഇ​സ്‍​ലാ​മി​ക മ​ത​മൗ​ലി​ക വാ​ദ​ത്തെ ശ​ക്ത​മാ​യി ചെ​റു​ക്ക​ണം.

സോ​ഷ്യ​ലി​സ​ത്തി​ൽ ഊ​ന്നി പാ​ർ​ട്ടി​യു​ടെ സ്വ​ത​ന്ത്ര ശ​ക്തി വ​ർ​ധി​പ്പി​ക്ക​ണം, ഹി​ന്ദു​ത്വ ശ​ക്തി​ക​ളു​ടെ ‘മ​നു​വാ​ദി’ ന​യ​ങ്ങ​ളെ തു​റ​ന്നു കാ​ട്ട​ണം. ഇ​ട​തു പാ​ർ​ട്ടി​ക​ളു​ടെ ഐ​ക്യ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​ക​ണം തു​ട​ങ്ങി 14 നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ക​ര​ട് റി​പ്പോ​ര്‍​ട്ടി​ൽ മു​ന്നോ​ട്ട് വ​ച്ചി​രി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ലാ​യി​രി​ക്കും ക​ര​ട് പ്ര​മേ​യം അം​ഗീ​ക​രി​ക്കു​ക.

ബി​ജെ​പി​യാ​ണ് മു​ഖ്യ​ശ​ത്രു​വെ​ന്നും അ​വ​രെ തോ​ല്‍​പ്പി​ക്കാ​ൻ ആ​രു​മാ​യും സ​ഖ്യ​മാ​കാ​മെ​ന്നു​മാ​യി​രു​ന്നു യെ​ച്ചൂ​രി​യു​ടെ ന​യം. ബി​ജെ​പി​യെ ത​ട​യാ​ൻ ഇ​ന്ത്യാ മു​ന്ന​ണി​യെ പാ​ര്‍​ല​മെ​ന്‍റി​ലും പു​റ​ത്തും ശ​ക്ത​മാ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു യെ​ച്ചൂ​രി​യു​ടെ നി​ല​പാ​ട്. ഈ ​ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​ക്കൊ​ണ്ടാ​ണ് ക​ര​ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.