കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; യുവാവ് പിടിയിൽ
Tuesday, November 5, 2024 9:10 AM IST
കോഴിക്കോട്: താമരശേരിയിൽ കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ് ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ യുവാവ് പിടിയിൽ. ഇരുമ്പിൻ ചീടൻ കുന്ന് ബാബുവാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 11.15ഓടെയാണ് സംഭവം. താമരശേരി ചുങ്കം ബാറിന് സമീപം വെച്ചാണ് ബസിന് നേരെ കല്ലെറിഞ്ഞത്. ബസിന്റെ പിൻഭാഗത്തെ സൈഡ് ഡോറിന്റെ ഗ്ലാസ് തകർന്നു.
കോഴിക്കോട്ട് നിന്നും ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ബസ് താമരശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.