ത​ല​ശേ​രി: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ​പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ പി.​പി. ദി​വ്യ​യു​ടെ ജാ​മ്യ​ഹ​ർ​ജി ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.

സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​ടി നി​സാ​ർ അ​ഹ​മ്മ​ദ് മു​മ്പാ​കെ ദി​വ്യ​ക്കു വേ​ണ്ടി അ​ഡ്വ. കെ. ​വി​ശ്വ​നാ​ണ് ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക​സം​ഘ​ത്തി​നെ​തി​രേ നി​ർ​ണാ​യ​ക​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടാ​ണ് പ്ര​തി​ഭാ​ഗം ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ​യും കേ​സി​ൽ ക​ക്ഷി ചേ​രു​ന്നു​ണ്ട്.

എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ക്കും. അ​ടു​ത്ത ദി​വ​സം പ​ത്ത​നം​തി​ട്ട​യി​ലെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ മ​ഞ്ജു​ഷ​യു​ടെ​യും മ​ക്ക​ളു​ടെ​യും മൊ​ഴി​യെ​ടു​ക്കും.