ഭർത്താവിന്റെ ആദ്യഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് രണ്ടാംഭാര്യ
Tuesday, November 5, 2024 4:13 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ ആദ്യ ഭാര്യയെ യുവതി കുത്തി പരിക്കേൽപ്പിച്ചു. ഒക്ടോബർ 31-ന് ദീപാവലി ദിനത്തിൽ സോഹാഗി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചൗര ഗ്രാമത്തിലാണ് സംഭവം.
പ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ ഒരാൾ രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചതായി പോലീസ് കണ്ടെത്തി. സംഭവ ദിവസം രണ്ട് സ്ത്രീകളും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് രണ്ടാം ഭാര്യ ആദ്യഭാര്യയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്.