കാനഡയിലെ ഖലിസ്ഥാൻ ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Tuesday, November 5, 2024 3:33 AM IST
ബ്രാംപ്ടൺ: കാനഡിയെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹരീന്ദർ സോഹി എന്ന ഉദ്യോഗസ്ഥനെ പീൽ റീജിനൽ പോലീസാണ്സസ്പെൻഡ് ചെയ്തത്.
പോലീസ് സർജന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന ഹരീന്ദർ സോഹി ഖലിസ്ഥാൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി. വീഡിയോയിൽ ഖലിസ്ഥാനി പതാകയുമായി സോഹി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യമാണ്.
കഴിഞ്ഞ ദിവസം ഒരു പറ്റം ആളുകൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ബ്രാംപ്ടണിലെ ക്ഷേത്രത്തിലേക്ക് പ്രകടനം നടത്തുകയായിരുന്നു. ക്ഷേത്ര കാവടത്തിൽ നിന്ന ഭക്തരെയും ഇന്ത്യയുടെ പതാക ഏന്തിയ ആളുകളെയും ക്ഷേത്ര മതിലിനു അകത്തേക്ക് കടന്നു കയറിയ ഖലിസ്ഥാൻ അനുകൂലികൾ മർദിച്ചു.