മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​യു​തി സ​ഖ്യം വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് സം​സ്ഥാ​ന മ​ന്ത്രി​യും ശി​വ​സേ​ന നേ​താ​വു​മാ​യ ഉ​ദ​യ് സാ​മ​ന്ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം മ​ഹാ​യു​തി സ​ഖ്യം ത​ന്നെ​യാ​യി​രി​ക്കും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"മ​ഹാ​യു​തി സ​ഖ്യം ശ​ക്ത​മാ​ണ്. ഇ​വി​ടെ പ്ര​ശ്ന​ങ്ങ​ളി​ല്ല. എ​ന്നാ​ൽ മ​ഹാ​വി​കാ​ശ് അ​ഘാ​ടി​യി​ൽ അ​ങ്ങ​നെ​യ​ല്ല, അ​വി​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​യ്ക്ക് നി​ര​വ​ധി പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സീ​റ്റ് വി​ഭ​ജ​ന സ​മ​യ​ത്തും അ​വി​ടെ ത​ന്നെ​യാ​യി​രു​ന്നു ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്.' - ഉ​ദ​യ് സാ​മ​ന്ത് പ​റ​ഞ്ഞു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ത്ന​ഗി​രി മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യാ​ണ് ഉ​ദ​യ് സാ​മ​ന്ത്.​ശി​വ​സേ​ന-​ഷി​ൻ​ഡെ വി​ഭാ​ഗ​ത്തി​ലെ മു​തി​ർ​ന്ന നേ​താ​വാ​ണ് ഉ​ദ​യ് സാ​മ​ന്ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​റ്റ ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഈ ​മാ​സം 20നാ​ണ് പോ​ളിം​ഗ്. 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.