തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പം ഭൂ​മി​ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. ഒ​രു മു​സ്‌​ലീം മ​ത​സം​ഘ​ട​ന​യും മു​ന​ന്പ​ത്തേ​തു വ​ഖ​ഫ് ഭൂ​മി​യാ​ണെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ താ​മ​സ​ക്കാ​ർ​ക്ക് ഉ​പാ​ധി​ക​ളി​ല്ലാ​തെ ഭൂ​മി ന​ൽ​ക​ണം. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. മു​ന​മ്പ​ത്തെ ഭൂ​മി​യു​ടെ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ ക്ര​യ​വി​ക്ര​യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ ആ ​ഭൂ​മി വ​ഖ​ഫി​ന്‍റെ പ​രി​ധി​യി​ൽ പെ​ടു​ന്ന​ത​ല്ലെ​ന്നു മ​ന​സി​ലാ​വും.

മു​ന​ന്പം വി​ഷ​യം വ​ർ​ഗീ​യ ശ​ക്തി​ക​ൾ മു​ത​ലെ​ടു​പ്പി​നു​ള്ള അ​വ​സ​ര​മാ​ക്കു​ന്ന​തു കൂ​ടി മ​ന​സി​ലാ​ക്ക​ണം. ഈ ​വി​ഷ​യ​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ ഭി​ന്നി​പ്പും ചേ​രി​തി​രി​വും ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ത​ട​യ​ണം. പ​ത്തു മി​നി​റ്റു​കൊ​ണ്ട് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന വി​ഷ​യ​മാ​ണി​തെ​ന്നും സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.