കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ല്‍ വി​ദേ​ശ വ​നി​ത​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. ശ​നി​യാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടി​ന് മ​ട്ടാ​ഞ്ചേ​രി ബ​സാ​ര്‍ റോ​ഡി​ല്‍ വ​ച്ചാ​ണ് വി​ദേ​ശ​വ​നി​ത​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.​സം​ഭ​വ​ത്തി​ൽ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ സ​നോ​വ​ര്‍, അ​മീ​ര്‍, അ​ര്‍​ഫാ​ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ എ​ത്തി​യ പോ​ലീ​സു​കാ​രെ​യും പ്ര​തി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ചി​രു​ന്നു. സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ആ​ര്‍.​സി​ബി​യേ​യും സം​ഘ​ത്തേ​യു​മാ​ണ് ഇ​വ​ർ ആ​ക്ര​മി​ച്ച​ത്. ഇ​തി​നി​ടെ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ പോ​ലീ​സ് ജീ​പ്പി​ല്‍ ക​യ​റ്റി​യെ​ങ്കി​ലും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ബ​ല​മാ​യി മോ​ചി​പ്പി​ച്ചു.

ഇ​തി​നി​ടെ ക​ല്ലു​കൊ​ണ്ടും മ​റ്റും പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​രു​ണ്‍ ഭാ​സി, അ​ഫ്‌​സ​ല്‍ എ​ന്നി​വ​ര്‍​ക്കും പ​രി​ക്കേ​റ്റു. പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12 പേ​ര്‍​ക്കെ​തി​രെ​യും മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.