വിമര്‍ശനങ്ങളെ വിലക്കേണ്ടതില്ല; മാധ്യമങ്ങളെ വിലക്കിയ ശോഭ സുരേന്ദ്രന്റെ നിലപാട് തള്ളി അനിൽ ആന്റണി
Monday, November 4, 2024 9:19 PM IST
കോഴിക്കോട്: വാർത്താ സമ്മേളനത്തിൽനിന്ന് ചില മാധ്യമങ്ങളെ വിലക്കിയ ശോഭ സുരേന്ദ്രന്റെ നിലപാട് തള്ളി ബിജെപി നേതാവ് അനിൽ ആന്റണി. വിമര്‍ശനങ്ങളെ വിലക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് ശക്തമായ നേതൃത്വമുണ്ട്. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുക എന്നതാണ് ബിജെപി നിലപാട്. താൻ വാർത്താ സമ്മേളനം കണ്ടിട്ടില്ല. മാധ്യമ ധര്‍മം മാധ്യമങ്ങള്‍ ചെയ്യട്ടെ എന്നും അനിൽ പറഞ്ഞു.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് ഒരു നടപടിക്രമമുണ്ട്. പതിനാല് ദിവസം ആര്‍മി ഒക്കെ അവിടെയുണ്ടായിരുന്നു. ഇന്ത്യന്‍ ആര്‍മിയും എയര്‍ഫോഴ്സും ഒക്കെ കേന്ദ്രത്തിന്റെ സഹായങ്ങളാണ്. നരേന്ദ്ര മോദി വന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.