അര് വിചാരിച്ചാലും കെ-റെയിൽ വരില്ല; അശ്വിനി വൈഷ്ണവിന്റെ നിലപാട് തള്ളി സുരേന്ദ്രൻ
Monday, November 4, 2024 7:24 PM IST
തിരുവനന്തപുരം: അര് വിചാരിച്ചാലും കേരളത്തിൽ കെ- റെയിൽ വരില്ലെന്ന് താൻ ഉറപ്പിച്ച് പറയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. റെയിൽവേ മന്ത്രി ഇന്നലെ ഇത് സംബന്ധിച്ച് അറിയിച്ച നിലപാടിൽനിന്ന് വിഭിന്നമാണ് സുരേന്ദ്രന്റെ ഈ നിലപാട്.
സാങ്കേതിക പ്രശ്നവും പാരിസ്തിതിക പ്രശ്നവുമാണ് ഇന്നലെ റെയിൽവേ മന്ത്രി പറഞ്ഞത്. രണ്ടും വലിയ പ്രശ്നങ്ങളാണ്. ഗോവിന്ദന്റെ അപ്പ കച്ചവടം സിൽവർ ലൈനിൽ നടക്കില്ല. അതിന് താൻ ഗ്യാരന്റിയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ആര് പറഞ്ഞാലു കേരളത്തിൽ കെ-റെയിൽ വരില്ല. അത് ബിജെപിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സാങ്കേതിക തകരാർ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയാറാകുമെന്നായിരുന്നു ഇന്നലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.