കൊ​ച്ചി: പാ​ക്കി​സ്ഥാ​നി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​നു വി​ല 76.42 രൂ​പ, ശ്രീ​ല​ങ്ക​യി​ലാ​ക​ട്ടെ 90 രൂ​പ​യും. ന​മ്മു​ടെ രാ​ജ്യ​ത്തെ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ഴി​കെ എ​ല്ലാ സം​സ്ഥാ​ന​ത്തും നൂ​റു രൂ​പ​യ്ക്കു മേ​ലെ​യാ​ണ് പെ​ട്രോ​ൾ വി​ല. സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ​പ്പെ​ട്ടു​ല​യു​ന്ന ഇ​ന്ത്യ​യു​ടെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ പാ​ക്കി​സ്ഥാ​നി​ലും ശ്രീ​ല​ങ്ക​യി​ലും ഈ​ടാ​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ള​രെ കൂ​ടി​യ വി​ല​യാ​ണ് ഇ​ന്ത്യ​യി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഈ​ടാ​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ൽ തി​ങ്ക​ളാ​ഴ്ച​ത്തെ പെ​ട്രോ​ൾ വി​ല 76.42 ഇ​ന്ത്യ​ൻ രൂ​പ​യാ​ണ് (248.38 പാ​ക്കി​സ്ഥാ​നി രൂ​പ - ഒ​രു പാ​ക്കി​സ്ഥാ​നി രൂ​പ​യ്ക്ക് ഇ​ന്ന​ത്തെ വി​നി​മ​യ നി​ര​ക്കു വ​ച്ച് 31 പൈ​സ​യാ​ണ് മൂ​ല്യം), സാ​ന്പ​ത്തി​ക മാ​ന്ദ്യം മ​റി​ക​ട​ക്കാ​ൻ പാ​ക്ക് സ​ർ​ക്കാ​ർ പ​ല ത​വ​ണ വി​ല കൂ​ട്ടി​യ​താ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഇ​വി​ടെ ഇ​ത്ര​യും വി​ല​യാ​കാ​ൻ കാ​ര​ണം.

ശ്രീ​ല​ങ്ക​യി​ൽ നേ​ര​ത്തെ ക​ടു​ത്ത സാ​ന്പ​ത്തി​ക മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന സ​മ​യ​ത്ത് പെ​ട്രോ​ളി​നും ഡീ​സ​ലി​നും തീ​വി​ല​യ​യാ​യി​രു​ന്നു. എ​ന്നാ​ൽ സാ​ന്പ​ത്തി​ക രം​ഗം മെ​ച്ച​പ്പെ​ട്ട​തോ​ടെ അ​വ​രും പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കു​റ​ച്ചു. ശ്രീ​ല​ങ്ക​യി​ൽ സാ​ധാ​ര​ണ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് ഇ​പ്പോ​ൾ 89.36 രൂ​പ​യാ​ണ് (311 ശ്രീ​ല​ങ്ക​ൻ രൂ​പ. ഒ​രു ശ്രീ​ല​ങ്ക​ൻ രൂ​പ​യ്ക്ക് 29 പൈ​സ​യാ​ണ് മൂ​ല്യം).

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​ഷ​ണി നി​ല​നി​ന്നി​ട്ടും എ​ണ്ണ​വി​ല കു​ത്ത​നെ ഇ​ടി​യു​ക​യാ​ണ്. ഇ​റാ​ൻ ഇ​സ്രാ​യേ​ലി​നെ​തി​രേ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ബ്രെ​ന്‍റ് ക്രൂ​ഡ് ബാ​ര​ലി​ന് (159 ലി​റ്റ​ർ) 81 ഡോ​ള​റോ​ളം എ​ത്തി​യ എ​ണ്ണ​വി​ല വീ​ണ്ടും കു​ത്ത​നെ ഇ​ടി​ഞ്ഞ് ഒ​ക്‌​ടോ​ബ​ർ 28ന് 71.12 ​ഡോ​ള​റി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​ത്തെ വി​ല 73.96 ഡോ​ള​റാ​ണ്.

ഇ​നി​യും വി​ല ഇ​ടി​യാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞി​ട്ടും ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല. വി​ല കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വാ​ത്ത​താ​ണ് കാ​ര​ണം. സം​സ്ഥാ​ന സ​ർ​ക്കാ​രി​നും വി​ല കു​റ​യ്ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല. കോ​ടി​ക​ളാ​ണ് എ​ണ്ണ​യി​ൽ​നി​ന്നും നി​കു​തി​യാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ദി​വ​സേ​ന ല​ഭി​ക്കു​ന്ന​ത്. വി​ല കു​റ​ച്ചാ​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ലും വ​ൻ കു​റ​വു​ണ്ടാ​കും.

അ​ടു​ത്ത​യി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച ഐ​സി​ആ​ർ​എ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഇ​ന്ത്യ​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ൽ നി​ന്ന് 15 രൂ​പ​യും ഡീ​സ​ലി​ൽ​നി​ന്ന് 12 രൂ​പ​യും ലാ​ഭം നേ​ടു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല​യ്ക്കൊ​പ്പം ത​ന്നെ നി​കു​തി​യും ഈ​ടാ​ക്കി​യ​തി​നു ശേ​ഷ​മു​ള്ള ലാ​ഭ​മാ​ണ‌ി​ത്. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ 45-50 രൂ​പ വി​ല വ​രു​ന്ന പെ​ട്രോ​ളാ​ണ് 105 രൂ​പ​യ്ക്ക് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.

രാ​ജ്യ​ത്ത് ജീ​വ​ന​ക്കാ​ർ​ക്ക് ഏ​റ്റ​വു​മ​ധി​കം ശ​ന്പ​ളം ന​ൽ​കു​ന്ന​തും അ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ഏ​റ്റ​വു​മ​ധി​കം പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തും എ​ണ്ണ​ക്ക​ന്പ​നി​ക​ളാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ഉ​ല്ലാ​സ​ത്തി​നാ​യി പോ​ലും എ​ണ്ണ​ക്ക​ന്പ​നി​ക​ൾ കോ​ടി​ക​ളാ​ണ് പൊ​ടി​ക്കു​ന്ന​ത്. ലാ​ഭ​നി​ര​ക്ക് കു​റ​ച്ചു കാ​ണി​ക്കു​ക​യാ​ണ് ല​ക്ഷ്യം. എ​ന്നി​ട്ടും ഇ​വ​രു​ടെ ലാ​ഭം ആ​യി​ര​ക്ക​ണ​ക്കി​നു കോ​ടി​യാ​യി പെ​രു​കു​ക​യാ​ണ്.

70 - 80 ഡോ​ള​റി​നു​ള്ളി​ൽ നി​ന്നാ​ൽ എ​ണ്ണ​വി​ല കു​റ​യ്ക്കു​മെ​ന്ന് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ ഉ​ട​നെ പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി പ​റ​ഞ്ഞ​തും പാ​ഴ്‌​വാ​ക്കാ​യി.