ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് നി​ല​യ്ക്ക​ൽ - പ​മ്പ റൂ​ട്ടി​ൽ സൗ​ജ​ന്യ​മാ​യി ബ​സ് സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്ന വി​എ​ച്ച്പി​യു​ടെ ആ​വ​ശ്യം സു​പ്രീംകോ​ട​തി ത​ള്ളി. നി​ല​യ്ക്ക​ൽ - പ​മ്പ റൂ​ട്ട് ദേ​ശ​സാ​ൽ​കൃ​തം ആ​ണെ​ന്നും അ​വി​ടെ സ​ർ​വീ​സ് ന​ട​ത്താ​ൻ ത​ങ്ങ​ൾ​ക്ക് മാ​ത്ര​മേ അ​ധി​കാ​രം ഉ​ള്ളൂ​വെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ വാ​ദം.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​കാ​രി​ൽ നി​ന്ന് അ​ധി​ക തു​ക ഈ​ടാ​ക്കു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കെ​എ​സ്ആ​ർ​ടി​സി സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം ഫ​യ​ൽ ചെ​യ്തു. നി​ല​യ്‌​ക്ക​ൽ മു​ത​ൽ പ​മ്പ വ​രെ ബ​സ്‌ സ​ർ​വീ​സ്‌ ന​ട​ത്താ​ൻ കെ​എ​സ്‌​ആ​ർ​ടി​സി​ക്കാ​ണ്‌ അ​ധി​കാ​ര​മെ​ന്നും തീ​ർ​ഥാ​ട​ക​ർ​ക്കാ​യി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ര​ത്തെ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ൾ വാ​ട​ക​യ്‌​ക്ക്‌ എ​ടു​ത്ത്‌ സൗ​ജ​ന്യ സ​ർ​വീ​സ്‌ ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന വി​എ​ച്ച്‌​പി​യു​ടെ ഹ​ർ​ജി ത​ള്ള​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.