പാ​ല​ക്കാ​ട്: പാ​ര്‍​ട്ടി​യി​ൽ നി​ന്ന് അ​വ​ഗ​ണ​ന​യും അ​പ​മാ​ന​വും നേ​രി​ടു​ന്ന നി​ര​വ​ധി സ​ന്ദീ​പ് വാ​ര്യ​ര്‍​മാ​ര്‍ പാ​ല​ക്കാ​ടു​ണ്ടെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ. അ​ത്ത​ര​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള യാ​തൊ​രു ഇ​ട​പെ​ട​ലും നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

ഇ​പ്പോ​ഴും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​ണ്. ന​ട​പ​ടി നേ​രി​ടാ​ൻ മാ​ത്രം യോ​ഗ്യ​ത​യു​ള്ള നേ​താ​വ​ല്ല താ​ൻ. പാ​ല​ക്കാ​ട് പ്ര​ചാ​ര​ണ​ത്തി​ന് പോ​കി​ല്ലെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ പ​റ​ഞ്ഞു.

ക​ൺ​വെ​ൻ​ഷ​ൻ വേ​ദി​യി​ൽ ഇ​രി​പ്പി​ടം ഇ​ല്ലെ​ന്ന് സം​സ്ഥാ​ന നേ​താ​വ് മു​ഖ​ത്ത് നോ​ക്കി പ​റ​ഞ്ഞു. എ​ന്‍​ഡി​എ ക​ണ്‍​വെ​ഷ​നി​ൽ സി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഭാ​ര്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വേ​ദി​യി​ല്‍ ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ത​നി​ക്ക് അ​വി​ടെ സീ​റ്റു​ണ്ടാ​യി​രു​ന്നി​ല്ല.

പാ​ല​ക്കാ​ട് നി​ന്നു​ള്ള സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് പാ​ല​ക്കാ​ട്ടെ സ്ഥാ​നാ​ര്‍​ഥി. പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് ആ​വ​ശ്യ​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ താ​ൻ അ​ദ്ദേ​ഹ​ത്തോ​ട് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റഞ്ഞു.

ബി​ജെ​പി​യി​ൽ ഇ​നി പ്ര​തീ​ക്ഷ​യി​ല്ല. പ​രി​ഗ​ണ​ന കി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തു കൊ​ണ്ടാ​ണ് തു​റ​ന്ന് പ​റ​ഞ്ഞ​ത്. ആ​ര് അ​നു​ന​യി​പ്പി​ക്കാ​ൻ വ​ന്നാ​ലും ഇ​നി പ്ര​ചാ​ര​ണ​ത്തി​നി​ല്ല.

സി​പി​എ​മ്മി​ലേ​ക്കു​ള്ള ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ല. സി​പി​എ​മ്മു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. എ​ന്നെ​ക്കു​റി​ച്ച് പ​റ‍​ഞ്ഞ ന​ല്ല വാ​ക്കു​ക​ള്‍​ക്ക് ന​ന്ദി​യു​ണ്ട്. ഇ​പ്പോ​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രു​മെ​ന്നും നാ​ളെ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ര​ന്ത​ര​മാ​യ അ​വ​ഗ​ണ​ന, അ​ധി​ക്ഷേ​പം, അ​പ​മാ​നം തു​ട​ങ്ങി​യ​വ നേ​രി​ടേ​ണ്ടി​വ​ന്നു. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ആ​രാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് സ​മാ​ന്യ യു​ക്തി​യു​ള്ള​വ​ര്‍​ക്ക് ബോ​ധ്യ​മാ​കു​മെ​ന്ന് സ​ന്ദീ​പ് വ്യ​ക്ത​മാ​ക്കി.