ക​ണ്ണൂ​ർ: ആ​ർ​എ​സ്എ​സ് നേ​താ​വാ​യ അ​ശ്വി​നി​കു​മാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ മൂ​ന്നാം പ്ര​തി എം.​വി.​മ​ര്‍​ഷൂ​ക്കി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 50000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. ആ​യു​ധ​ങ്ങ​ള്‍ കൈ​വ​ശം വ​യ്ക്കു​ക, പൊ​തു​സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി ആ​റ് വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ശി​ക്ഷ.

14 എ​ന്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്നു കേ​സി​ലെ പ്ര​തി​ക​ള്‍. ഇ​തി​ല്‍ മ​ര്‍​ഷൂ​ക്ക് ഒ​ഴി​കെ​യു​ള്ള​വ​രെ കോ​ട​തി വെ​റു​തേ വി​ട്ടി​രു​ന്നു.

2005 മാ​ർ​ച്ച്‌ പ​ത്തി​ന് പേ​രാ​വൂ​രി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര​യ്ക്കി​ടെ ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ൽ അ​ശ്വി​നി കു​മാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​കെ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ചാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.