പാ​ല​ക്കാ​ട്: സ​ന്ദീ​പ് വാ​ര്യ​ർ ബി​ജെ​പി വി​ട്ട് വ​ന്നാ​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​എം കേന്ദ്രകമ്മിറ്റിയംഗം എ.​കെ. ബാ​ല​ൻ. മ​റ്റു പാ​ര്‍​ട്ടി​ക​ളി​ല്‍ നി​ന്നെ​ല്ലാം എ​ത്ര​യോ​പേ​രെ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ സ​ന്ദീ​പ് പാ​ര്‍​ട്ടി​ക്കെ​തി​രെ പ​റ​ഞ്ഞ​തൊ​ന്നും കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും എ.​കെ. ബാ​ല​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

സ​ന്ദീ​പ് വാ​ര്യ​ര്‍ ആ​ര്‍​എ​സ്എ​സി​ന്‍റെ ശ​ക്ത​നാ​യ വ​ക്താ​വാ​ണ്. ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യെ അ​തി​ശ​ക്ത​മാ​യി വി​മ​ര്‍​ശി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. അ​തി​ലൊ​ന്നും ഞ​ങ്ങ​ള്‍​ക്ക് അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ല. സ​ന്ദീ​പ് വാ​ര്യ​ര്‍ നാ​ളെ ഇ​ട​തു​പ​ക്ഷ​ത്തി​ലേ​ക്ക് വ​രു​മെ​ന്നൊ​ന്നും ഞാ​ന്‍ പ​റ​യു​ന്നി​ല്ല. അ​ദ്ദേ​ഹം എ​ല്‍​ഡി​എ​ഫി​ലേ​ക്ക് വ​രാ​ന്‍ സ​ന്ന​ദ്ധ​ത കാ​ണി​ച്ചാ​ല്‍ ആ ​സാ​ഹ​ച​ര്യം നോ​ക്കി ത​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​മെ​ന്നും ബാ​ല​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് വ​ന്നു​ക​ഴി​ഞ്ഞാ​ല്‍ ഞ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​തി​രി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്. നേ​ര​ത്തേ പാ​ര്‍​ട്ടി​ക്കെ​തി​രേ പ​റ​ഞ്ഞ​തൊ​ന്നും ഞ​ങ്ങ​ള്‍ കാ​ര്യ​മാ​ക്കു​ന്നി​ല്ല. ഞ​ങ്ങ​ളും പ​റ​ഞ്ഞി​ട്ടു​ണ്ട്. പി​ന്നീ​ട് അ​വ​രു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യി​ട്ടു​മു​ണ്ട്. ആ​രെ​യും പാ​ര്‍​ട്ടി​യി​ലെ​ത്തി​ക്കാ​ന്‍ ചൂ​ണ്ട​യി​ടു​ന്ന ആ​ളൊ​ന്നു​മ​ല്ല താ​നെ​ന്നും ബാ​ല​ൻ വ്യ​ക്ത​മാ​ക്കി.

ബു​ദ്ധി​യി​ല്ലാ​ത്ത ആ​ര്‍​എ​സ്എ​സു​കാ​ര​ന​ല്ല സ​ന്ദീ​പ് വാ​ര്യ​ര്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടി​ല്‍ പോ​ലും മാ​റ്റം വ​രു​ന്നു എ​ന്ന​ത് അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. സ​ന്ദീ​പ് വാ​ര്യ​രെ പോ​ലു​ള്ള​വ​രെ എ​ത്ര​കാ​ല​മാ​ണ് ഒ​തു​ക്കി നി​ര്‍​ത്തു​ക​യെ​ന്നും ബാ​ല​ന്‍ ചോ​ദി​ച്ചു.