ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ന് ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് ന​ല്‍​കി സു​പ്രീം കോ​ട​തി. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും മ​ല​പ്പു​റം വേ​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഇ​ള​വ് ചെ​യ്തു.

ജ​സ്റ്റീ​സ് പി.​എ​സ്. ന​ര​സിം​ഹ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രി​ക്കെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ് വേ​ണ​മെ​ന്ന് സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളും സി​ദ്ദി​ഖ് കാ​പ്പ​ൻ കോ​ട​തി​ക്ക് മു​ൻ​പാ​കെ തേ​ടി​യെ​ങ്കി​ലും പാ​സ്പോ​ർ​ട്ട് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ കൈ​വ​ശം ഇ​ല്ലെ​ന്ന് യു​പി പോ​ലീ​സ് കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ വി​ട്ട്ന​ൽ​കാ​നാ​വി​ല്ലെ​ന്നും യു​പി പോ​ലീ​സ് അ​റി​യി​ച്ചു.

ഹാ​ത്ര​സി​ല്‍ ദ​ളി​ത് ബാ​ലി​ക കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സ്ഥ​ല​ത്തേ​ക്ക് പോ​കും വ​ഴി​യാ​ണ് കാ​പ്പ​ൻ 2020 ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് അ​റ​സ്റ്റി​ലാ​യ​ത്. കാ​പ്പ​നെ​യും കൂ​ടെ അ​റ​സ്റ്റി​ലാ​യ കാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രെ​യും യു​എ​പി​എ ചു​മ​ത്തി ജ​യി​ലി​ല​ട​ക്കു​ക​യാ​യി​രു​ന്നു.