ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ സന്ദീപിനെ സ്വീകരിക്കാന്‍ തടസമുണ്ടാകില്ല: മന്ത്രി രാജേഷ്
Monday, November 4, 2024 1:14 PM IST
തിരുവനന്തപുരം: സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വീകരിക്കണോ എന്ന് തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടില്‍ എന്ത് മാറ്റം വരുത്തുമെന്ന് അനുസരിച്ചിരിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ സന്ദീപിനെ സ്വീകരിക്കാന്‍ തടസമുണ്ടാകില്ലെന്നും മന്ത്രി പ്രതികരിച്ചു.
സന്ദീപിന്റെ നിലപാടുകളോടാണ് എതിര്‍പ്പുള്ളത്. സന്ദീപ് വാര്യര്‍ എന്ന വ്യക്തിയോട് ശത്രുതയില്ല.
സന്ദീപിന്റെ നിലപാടിന് അനുസരിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ല. സന്ദീപിന്റെ രാഷ്ട്രീയ നിലപാടില്‍ എന്തെങ്കിലും മാറ്റം വരുത്തിയതായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.