കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി വെ​ള്ളി​ലാ​ട്ട് വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ
കേ​സെ​ടു​ത്ത് പൊ​ലീ​സ്. വെ​ള്ളി​ലാ​ട്ട് സ്വ​ദേ​ശി​ക​ളാ​യ അ​ജീ​ഷ്, അ​രു​ണ്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. ‌‌

ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ടു​ട​മ ഉ​ണ്ണി​കൃ​ഷ്ണ​നും ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

പൊ​തു​സ്ഥ​ല​ത്തെ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​തി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. വീ​ടി​ന​ടു​ത്ത് അ​ട​ച്ചി​ട്ട ക​ട​മു​റി​യി​ല്‍ ന​ട​ക്കു​ന്ന പ​ര​സ്യ​മ​ദ്യ​പാ​നം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചെ​ത്തി​യാ​ണ് സം​ഘം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​നെ ക​സേ​ര എ​ടു​ത്ത് അ​ടി​ക്കു​ക​യും നി​ല​ത്തി​ട്ട് മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം സം​ഘം ജ​ന​ല്‍​ചി​ല്ലു​ക​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്തു.