തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ബി​ജെ​പി​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന തി​രൂ​ർ സ​തീ​ഷി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​നു​ള്ള നീ​ക്കം അ​ന്വേ​ഷ​ണ​സം​ഘം തു​ട​ങ്ങി. മൊ​ഴി​യെ​ടു​ക്കു​ന്ന​തി​നാ​യി ഹാ​ജ​രാ​കാ​ൻ തി​രൂ​ർ സ​തീ​ഷി​നു പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം, മൊ​ഴി​യെ​ടു​ക്കാ​ൻ എ​ത്തു​ന്ന​തി​ൽ സ​തീ​ഷ് അ​സൗ​ക​ര്യം അ​റി​യി​ച്ചു.

ര​ണ്ടു​ദി​വ​സ​ത്തെ സാ​വ​കാ​ശം വേ​ണ​മെ​ന്നാ​ണ് സ​തീ​ഷ് പോ​ലീ​സി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നു കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടി​യ​ശേ​ഷം മൊ​ഴി​യെ​ടു​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ സ​തീ​ഷി​ന്‍റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.