ചെ​ന്നൈ: ഷൊ​ർ​ണൂ​രി​ന് സ​മീ​പം ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ മൂ​ന്നു ല​ക്ഷം രൂ​പ ന​ൽ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്ന് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് മൂ​ന്ന് ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

ശ​നി​യാ​ഴ്ച ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ റെ​യി​ൽ​വേ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളും സേ​ലം അ​യോ​ധ്യ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളുമാ​യ ല​ക്ഷ്മ​ണ​ൻ (60), ഭാ​ര്യ വ​ള്ളി (55), റാ​ണി (45), റാ​ണി​യു​ടെ ഭ​ര്‍​ത്താ​വ് ല​ക്ഷ്മ​ണ​ൻ (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്ത് സു​ര​ക്ഷാ വീ​ഴ്ച​യി​ല്ലെ​ന്നാ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന​ത് പി​ഴ​വാ​ണെ​ന്നും ട്രാ​ക്കി​ന് തൊ​ട്ട​ടു​ത്തു​ള്ള റോ​ഡ് ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്നും റെ​യി​ൽ​വേ കു​റ്റ​പ്പെ​ടു​ത്തി. ട്രാ​ക്കി​ലൂ​ടെ ന​ട​ക്കു​ന്ന​തി​ന് മു​മ്പ് ആ​ർ​പി​എ​ഫി​ന്‍റെ അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ന​ട​ന്ന പാ​ള​ത്തി​ൽ ട്രെ​യി​നു​ക​ൾ​ക്ക് വേ​ഗ പ​രി​ധി​യി​ല്ലെ​ന്നും റെ​യി​ൽ​വേ പ​റ​യു​ന്നു.