തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മു​ന്നോ​ട്ട് പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​ന്നു. ആ​ദ്യ​ഘ​ട്ട​മാ​യി 13 ന് ​എ​റ​ണാ​കു​ള​ത്ത് പ്ര​തി​രോ​ധ സം​ഗ​മ​വും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തും. കെ ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സ​മ​രം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ആ​ലു​വ മു​നി​സി​പ്പ​ൽ അം​ബേ​ദ്ക്ക​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​തി​രോ​ധ സം​ഗ​മം ഡോ. ​എം.​പി. മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ൽ കേ​ര​ള​ത്തി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടാ​ൻ പോ​കു​ന്ന ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ ശാ​സ്ത്ര സാ​ഹി​ത്യ​പ​രി​ഷ​ത്തി​ന്‍റെ സി​ൽ​വ​ർ ലൈ​ൻ പ​ഠ​ന ഗ്ര​ന്ഥ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ശ്രീ​ധ​ർ രാ​ധാ​കൃ​ഷ്ണ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​രു​ത് എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് ആ​റി​ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്ക് അ​ലൈ​ൻ​മെ​ന്‍റ് പ്ര​ദേ​ശ​ത്തെ 25,000 ജ​ന​ങ്ങ​ളും പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളും ഒ​പ്പി​ട്ട വി​ശ​ദ​മാ​യ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് ത​ന്നെ ത​ട​സ​മാ​കു​ന്ന വി​ധ​ത്തി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി റെ​യി​ൽ​വേ ഭൂ​മി വി​ട്ടു ന​ൽ​ക​രു​തെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വീ​ണ്ടും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​വാ​ശി​ക്കൊ​പ്പം നി​ൽ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചാ​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കും എ​ന്ന റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ​ന്ന് സ​മ​ര​സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.