തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ
Sunday, November 3, 2024 9:11 PM IST
തിരുവനന്തപുരം: അരുവാക്കോട് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അഗേഷിന്റെ മകനും പത്താം ക്ലാസ് വിദ്യാർഥിയുമായ അഭയ് (15) ആണ് മരിച്ചത്.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. വീട്ടിലെ മുറിയില്‍ നിന്നും അഭയ് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിക്ക് മാനസിക സമ്മർദ്ദമുള്ളതായി അറിവില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.