ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ്; വിവാദമായതോടെ ഡിലീറ്റ് ചെയ്തു
Sunday, November 3, 2024 5:41 PM IST
തിരുവനന്തപുരം: ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെ ചൊല്ലി വിവാദം. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഉണ്ടാക്കിയ ഗ്രൂപ്പിന്റെ അഡ്മിൻ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനാണ്.
സംഭവം വിവാദമായതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സൈബർ പോലീസിന് പരാതി നൽകിയെന്നും കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. സർവീസിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ഗ്രൂപ്പിൽ അംഗങ്ങളാണ്.
ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണനെ അറിയിച്ചതായും സൂചനയുണ്ട്.
ഫോൺ ഹാക്ക് ചെയ്ത് സാമുദായിക സ്പർധയുണ്ടാക്കും വിധത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത് ആരാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെ.ഗോപാലകൃഷ്ണൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.