വ​യ​നാ​ട്: പോ​ക്സോ കേ​സി​ൽ പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വ് പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. അ​ഞ്ചു​കു​ന്ന് മാ​ങ്കാ​നി കോ​ള​നി​യി​ലെ ര​തി​നാ​ണ് (24) മ​രി​ച്ച​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന യു​വാ​വി​നെ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചിലിൽ ​ര​തി​ന്‍റെ ഓ​ട്ടോ​റി​ക്ഷ പു​ഴ​യ്ക്ക​രി​കി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്നാണ് മൃ​ത​ദേ​ഹം പു​ഴ​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ര​തി​ൻ ഓ​ട്ടോ​യി​ൽ വെ​ച്ച് ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ച​ത് ചി​ല​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും കോ​സ് എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ക്‌​സോ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. തു​ട​ർ​ന്ന് മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കി​യു​ള്ള വീ​ഡി​യോ​യും ഇ​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് യു​വാ​വ് പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

പൊ​തു​സ്ഥ​ല​ത്ത് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തി​നാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും യു​വാ​വ് അ​ത് പോ​ക്സോ കേ​സാ​യി തെ​റ്റി​ദ്ധ​രി​ച്ച​താ​ണെ​ന്നു​മാ​ണ് ക​മ്പ​ള​ക്കാ​ട് പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ന​ത്.