തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ തു​ട​ര​ന്വേ​ഷ​ണ​ത്തി​നു തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ഡി​യാ​ണ് കേ​സി​ൽ ഇ​ട​പെ​ടേ​ണ്ട​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

ക​ള്ള​പ്പ​ണം ഇ​ട​പാ​ടി​ൽ കേ​ര​ള പോ​ലീ​സി​ന് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ​രി​മി​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബോ​ധ​പൂ​ർ​വ​മാ​യി ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ കു​റ്റം പ​റ​യാ​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും യു​ഡി​എ​ഫും ശ്ര​മി​ക്കു​ന്ന​ത്.

ഈ ​കേ​സി​ൽ ഇ​ഡി ഇ​ട​പെ​ട​ണ​മെ​ന്ന് സ​തീ​ശ​നോ യു​ഡി​എ​ഫോ ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല. യ​ഥാ​ർ​ഥ​ത്തി​ൽ ബി​ജെ​പി​യു​മാ​യി ഡീ​ൽ ഉ​ണ്ടാ​ക്കു​ന്ന​ത് ആ​രെ​ന്ന് ഇ​തി​ൽ​നി​ന്നു ത​ന്നെ വ്യ​ക്ത​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.