സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പിൽ അഴിച്ചു പണി; വിദഗ്ധ സമിതിയെ നിയോഗിച്ചു
Sunday, November 3, 2024 6:25 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് അഴിച്ചു പണിയാൻ സർക്കാർ. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു.
ഡോ ശ്രീറാം വെങ്കിട്ടരാമനാണ് സമിതി അദ്ധ്യക്ഷൻ. പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിക്കും.
പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇന്‍ഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും. വ്യാപക വിമർശനങ്ങൾക്കൊടുവിലാണ് സർക്കാരിന്റെ തീരുമാനം.