ഈരാറ്റുപേട്ട-വാഗമൺ റോഡിലേക്ക് കൂറ്റൻ പാറക്കല്ല് വീണു
Saturday, November 2, 2024 8:38 PM IST
ഈരാറ്റുപേട്ട: വാഗമൺ റോഡിലേക്ക് കൂറ്റൻ പാറക്കല്ല് അടർന്നു വീണത് പരിഭ്രാന്തി സൃഷ്ടിച്ചു. വേലത്തുശേരിക്ക് താഴെ വല്യപാറയ്ക്ക് ഇടയിലാണ് പാറക്കല്ല് വീണത്. റോഡിന്റെ മുകൾ ഭാഗത്തുനിന്നും ഉരുണ്ടുവന്ന കല്ല് റോഡിന്റെ നടുവിലേക്ക് പതിക്കുകയായിരുന്നു.
രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. കൂറ്റൻ കല്ല് അടർന്നു വീണപ്പോൾ വാഹനങ്ങളൊന്നും അതുവഴി പോകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. കല്ല് അടർന്നു വന്നതിന്റെ കാരണം വ്യക്തമല്ല.
കല്ല് പിന്നീട് പൊതുമരാമത്ത് വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും ചേർന്ന് നീക്കം ചെയ്തു. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.