ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ല​ഷ്ക​ർ ക​മാ​ൻ​ഡ​റെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. കാ​ഷ്മീ​രി​ലെ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ൻ ഉ​സ്മാ​നെ​യാ​ണ് വ​ധി​ച്ച​തെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു. ശ്രീ​ന​ഗ​റി​ലെ ജ​ന​വാ​സ​മേ​ഖ​ല​യാ​യ ഖ​ന്യാ​റി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പാ​ക്ക് ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്കും ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റു. ജ​മ്മു കാ​ഷ്മീ​രി​ലെ 30 കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ സു​ര​ക്ഷാ സേ​ന ന​ട​ത്തി​യി​രു​ന്നു. അ​ന​ന്ത്നാ​ഗ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച ഏ​റ്റു​മു​ട്ട​ലും ന​ട​ന്നി​രു​ന്നു.

അ​ന​ന്ത്നാ​ഗി​ൽ ന​ട​ന്ന മ​റ്റൊ​രു ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു. ഒ​രാ​ൾ ര​ക്ഷ​പെ​ട്ടു എ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ തു​ട​ങ്ങി.