പി.പി.ദിവ്യയുടെ സെനറ്റ് അംഗത്വം; ഗവർണർ വിശദീകരണം തേടി
Saturday, November 2, 2024 7:27 PM IST
തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ പി.പി.ദിവ്യ കണ്ണൂർ സർവകലാശാല സെനറ്റിൽ അംഗമായി തുടരുന്നതിൽ വിശദീകരണം തേടി ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലുള്ള സെനറ്റ് അംഗത്വത്തിൽ നിന്നും ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വിസിയോട് ഗവർണർ വിശദീകരണം തേടിയത്. നവീൻ ബാവുവിന്റെ മരണത്തിനു പിന്നാലെ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. പത്തുവർഷം തടവു ലഭിക്കാവുന്ന കുറ്റമാണ് ദിവ്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷ വാദം കേള്‍ക്കാന്‍ മാറ്റി.
ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതി വാദം കേള്‍ക്കും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സെഷൻസ് ജഡ്ജ് കെ.ടി.നിസാർ അഹമ്മദ് മുമ്പാകെ ദിവ്യക്കു വേണ്ടി അഡ്വ.കെ. വിശ്വൻ ജാമ്യഹർജി ഫയൽ ചെയ്തത്.